ജോണി ജോണി യെസ് പപ്പ

‘പാവാട’ എന്ന ചിത്രത്തിന് ശേഷം മാർത്താണ്ഡൻ സംവിധാനം നിർവ്വഹിക്കുന്ന ചിത്രമായ ‘ജോണി ജോണി യെസ് അപ്പ’ എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനാണ് നായകൻ. അനു സിതാര നായികയാവുന്ന ചിത്രത്തിൽ മമ്ത മോഹൻദാസും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.‘വെള്ളിമൂങ്ങ’യുടെ തിരക്കഥയൊരുക്കിയ ജോജി തോമസ് ആണ് ‘ജോണി ജോണി യെസ് പപ്പ’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വൈശാഖ സിനിമാസിന്റെ ബാനറിൽ വൈശാഖ രാജൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദ്, ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം നൽകിയിരിക്കുന്നു. കലാസംവിധാനം ജോസഫ് നെല്ലിയാൽ.ഒരു അപ്പന്റെയും മകന്റേയും ആത്മബന്ധത്തിന്റെ കഥ പറയുന്ന സിനിമയിൽ അപ്പൻ കഥാപാത്രമായ കറിയാ മാഷിന്റെ വേഷത്തിലെത്തുന്നത് വിജയരാഘവനാണ്. ടിനി ടോം, കലാഭവൻ ഷാജോൺ, നെടുമുടി വേണു, നിഷാന്ത് സാഗർ, ലെന, വീണ നായർ, പീറ്റർ അലക്‌സ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്

ജോണി ജോണി യെസ് പപ്പ

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>