ജയലളിതയായി നിത്യാമേനോൻ ശശികലയായി വരലക്ഷ്മിയും, അയേൺ ലേഡി ഒരുങ്ങുന്നു.

തമിഴക രാഷ്ട്രീയത്തിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ സ്ത്രീ സാന്നിധ്യമായിരുന്ന ജയലളിതയുടെ ജീവിതകഥയെ ആസ്പദമാക്കി തയാറാക്കുന്ന സിനിമയില്‍ നായികയാകുന്നത് നിത്യാമേനോന്‍. അയേണ്‍ ലേഡി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍െ ജയലളിതയെ അവതരിപ്പിക്കുന്നത് വരലക്ഷ്മി ശരത്കുമാര്‍ ആണെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അണിയറ പ്രവര്‍ത്തകരില്‍ നിന്ന് ലഭിക്കുന്ന വിവര പ്രകാരം ജയലളിതയുടെ തോഴി ശശികലയുടെ വേഷത്തിനായാണ് വരലക്ഷ്മിയെ സമീപിച്ചിട്ടുള്ളത്. നിലവില്‍ ആംസ്റ്റര്‍ഡാമിലുള്ള വരലക്ഷ്മി തിരിച്ചെത്തിയാല്‍ ചിത്രത്തിനായി കരാറൊപ്പിടും. നിത്യയെ ജയലളിതയുടെ വേഷത്തിനായി ഉറപ്പിച്ചിട്ടുണ്ട്.

ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതയായ പ്രിയദര്‍ശിനി ആണ്. മിഷ്‌കിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട് പ്രിയദര്‍ശിനി. ജയലളിതയുടെ രാഷ്ട്രീയ ജീവിതത്തിലെ നിര്‍ണായക ഇടമായി നിലകൊണ്ട പോയസ് ഗാര്‍ഡനാണ് ആദ്യ പോസ്റ്ററില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്.

ജയലളിതയായി നിത്യാമേനോൻ ശശികലയായി വരലക്ഷ്മിയും, അയേൺ ലേഡി ഒരുങ്ങുന്നു.

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>