ഗിന്നസ് പക്രു ചിത്രം ‘ഇളയരാജ’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.

കുട്ടിയും കോലിനും ശേഷം ഗിന്നസ് പക്രു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമായ ‘ഇളയരാജ’യുടെ ക്യാരക്ടര്‍ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മാധവ് രാമദാസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇളയരാജ. സുദീപ് ടി ജോര്‍ജാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. സജിത്ത് കൃഷ്ണ, ജയരാജ് ടി കൃഷ്ണന്‍, ബിനീഷ് ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ഒത്തു ചേര്‍ന്നുള്ള മോഷന്‍ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തില്‍ വനജന്‍ എന്ന കഥാപാത്രത്തെയാണ് പക്രു അവതരിപ്പിക്കുന്നത്. തടിവെച്ച്‌ വ്യത്യസ്തമായ ഗെറ്റപ്പിലാണ് താരം എത്തുന്നത്. പക്രുവിനെ കൂടാതെ ഹരിശ്രീ അശോകന്‍, ഗോകുല്‍ സുരേഷ്, ദീപക്ക് പറമ്ബോല്‍, ഏനില്‍ നെടുമങ്ങാട്, ബേബി ആദ്ര, മാസ്റ്റര്‍ അഹിത്യന്‍, സിജി. എസ് നായര്‍, ജയരാജ് വാര്യര്‍ എന്നിവരാണ് മറ്റുള്ള താരങ്ങള്‍.

ഗിന്നസ് പക്രു ചിത്രം ‘ഇളയരാജ’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>