കുട്ടിത്തത്തോടെ പ്രേക്ഷകരെ വീണ്ടും കൈയിലെടുത്തു നിവിൻ.  ശ്യാമപ്രസാദിന്റെ കൈയൊപ്പ്‌ പതിഞ്ഞ ചിത്രം ഹേയ് ജൂഡ് റിവ്യൂ വായിക്കാം

രണ്ട് വര്‍ഷത്തെ ഇടവളയ്ക്ക് ശേഷം നിവിന്‍ പോളിയെ നായകനാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഹേയ് ജൂഡ്. തമിഴ് നടി തൃഷ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന സിനിമ എന്ന പ്രത്യേകതയും ഹേയ് ജൂഡിനുണ്ട്. സിദ്ദിഖ്, നീന കുറുപ്പ്, അജു വര്‍ഗീസ്, വിജയ് മേനോന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ ലുക്കിലെത്തുന്ന സിനിമ ആണ് ഹേയ് ജൂഡ്.

എന്നും കഥാപാത്രങ്ങളുടെ ആന്തരിക സംഘർഷങ്ങളിൽ ഊന്നി മാത്രം സിനിമകളെടുക്കാറുള്ള ആളാണ് ശ്യാമപ്രസാദ് . ഇത്തവണ ശ്യാമപ്രസാദ് തന്റെ ക്ലാസ് ടച്ച് വിടാതെ എന്നാൽ വ്യത്യസ്താമായ ശൈലിയിൽ എടുത്തിരിക്കുന്ന ചിത്രമാണ് ഹേയ് ജൂഡ്. സങ്കീർണ്ണമായ മാനസിക നിലകളുള്ളവനും എന്നാൽ കുട്ടിത്തമുള്ളവനും വിചിത്രമായി പെരുമാറുന്നവനുമായ ഒരു ജൂഡിന്റെ ജീവിതത്തിലേക്കാണ് ആണ് ശ്യാമപ്രസാദ് നമ്മളെ കുട്ടിക്കൊണ്ടുപോവുന്നതു. എന്നാൽ ഒരു തരത്തിലുമുള്ള സങ്കീർണകലുമില്ലാതെ നമ്മളെ രസിപ്പിച്ചുകൊണ്ടു പോവാൻ ഈ ചിത്രത്തിലുടനീളം ശ്യാമപ്രസാദിന് സാധിച്ചു. നിവിന് മാത്രം മനോഹരം ആക്കാൻ പറ്റൂ ഈ ജൂഡ് നെ എന്ന് നിസംശയം പറയും ആരും ഈ ചിത്രം കണ്ടതിനുശേഷം.

ചിത്രത്തിന്റെ തുടക്കം ഫോർട്ട് കൊച്ചിയിലെ മനോഹാരിതയിൽ നിന്നാണ്. ഒരു ആർട്ടിസ്റ്റിക് ടച്ചിൽ ആണ് ഹേയ് ജൂഡിന്റെ ടൈറ്റിൽസ് തുടങ്ങുന്നതെങ്കിലും പെട്ടെന്നു തന്നെ മനസ്സിലാവുന്നു ചിത്രം മറ്റൊരു പാതയിലേക്കാണെന്നു. ഫോർട്ട് കൊച്ചിയിൽ ആന്റിക് കച്ചവടം നടത്തുന്ന ഡൊമിനിക്ക് റോഡ്രിഗ്സ്, ഭാര്യ മറിയ, മകൻ ജൂഡ്, മകൾ ആൻഡ്രിയ എന്നിവരുടെ രസകരമായ കുടുംബാന്തരീക്ഷത്തിലേക്ക് ആണ് ചിത്രം നമ്മളെ കൂട്ടികൊണ്ടുപോകുന്നത്.

കുട്ടിത്തം വിടാത്ത ജൂഡ് പ്രായത്തിനനുയോജ്യമല്ലാത്ത മനോഘടനകളുള്ള ക്യാരക്റ്റർ ആണ് ജൂഡ്. എന്നാൽ അയാൾ കണക്കിന്റെ കാര്യത്തിലും വിജ്ഞാനത്തിന്റെ കാര്യത്തിലും ഒരു എൻസൈക്ലോപീഡിയ തന്നെയാണ്. ഇമോഷൻസിനെക്കാൾ ഡിജിറ്റ്സ് ആണ് സത്യസന്ധം എന്ന് വിശ്വസിക്കുന്ന ജൂഡിന് ഏതൊരു വാക്ക് അല്ലെങ്കിൽ സംഖ്യ കിട്ടിയാലും ഗൂഗിളിനെപ്പോൽ വാചാലമായി സംസാരിക്കാനാവും. അത്യാർത്തിക്കാരനും‌ കുശാഗ്രബുദ്ധിയുമായ ജൂഡിന്റെ അച്ഛനായ ഡൊമിനിക്കിന്ന് മകൻ എപ്പോഴും പാരയാകുന്നു. ഇതു വളരെ രസകരമായിഅവതരിപ്പിച്ചിരിക്കുന്നു ചിത്രത്തിൽ.

ഫോർട്ട് കൊച്ചിയിലെ മനോഹാരിതയിൽ നിന്നും ചിത്രം ഗോവയിലെ മനോഹാരിതയിലേക്കു പെട്ടെന്നു താനേ കൂടുമാറുന്നു. ഡോമിനിക്കിന്റെ വകയിലൊരു ആന്റി മരണപ്പെട്ടെന്ന് അറിഞ്ഞ് റോഡ്രിഗ്സ് കുടുംബം ഗോവയിലേക്ക് പോവുകയാണ്. ആരുമില്ലാത്ത ഒലീവിയ ആന്റി കോടിക്കണക്കിന് വിലവരുന്ന സ്വത്തുവകകൾ ഡൊമിനിക്കിന്റെയും ജൂഡിന്റെയും പേരിൽ എഴുതി വച്ചിട്ടാണ് മരിക്കുന്നതു . ഇതു അവരുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളുമായാണ് ചിത്രം തുടർന്ന് മുന്നോട്ട് പോകുന്നത്. ഒലീവിയ ആന്റിയുടെ ഔട്ട്-ഹൗസിൽ വാടകയ്ക്ക് താമസിക്കുന്ന സെബാസ്റ്റ്യൻ എന്ന അരവട്ടൻ സൈക്യാട്രിസ്റ്റുമായി ഡൊമിനിക്കിന്റെ സംഘർഷങ്ങളും അയാളുടെ മകൾ ക്രിസ്റ്റലുമായി(തൃഷ) ഉള്ള ബന്ധത്തിലൂടെ ജൂഡിന്റെ ജീവിതത്തിൽ വരുന്ന മാറ്റങ്ങൾ ഇതെല്ലം വളരെ രസകരമായി കോർത്തിണക്കാൻ ശ്യാമപ്രസാദിന് സാധിച്ചു . അമ്പരിപ്പിക്കുന്ന ട്വിസ്റ്റുകളോ സംഭവബഹുലതകളോ ആക്ഷൻ സീക്യുഎൻസുകളോ ഒന്നുമില്ലാതെ വളരെ സ്വാഭാവികതയോടെ എന്നാൽ പ്രേക്ഷകരെ കൈലെടുത്തുകൊണ്ട് “ഹേയ് ജൂഡ്” 145മിനുട്ടിൽ തന്റെ യാത്ര അവസാനിപ്പിക്കുന്നു.

സിനിമയിലുടനീളം നിറഞ്ഞാടാൻ പറ്റിയ ഒരു അവസരമായി സിദ്ദിഖിനെ സംബന്ധിച്ച് ഡൊമിനിക്കിന്റെ ക്യാരക്റ്റർ. നീനാക്കുറുപ്പ് ആണ് ജൂഡിന്റെ അമ്മ. അവരുടെ ജീവിതത്തിലെ ഏറ്റവും നല്ല റോൾ ആയിരിക്കണം മറിയ. അരവട്ടനും ടിപ്പിക്കൽ ആംഗ്ലോ ഇൻഡ്യനുമായ സെബാസ്റ്റ്യൻ ഡോക്റ്ററെ ചെയ്ത വിജയ് മേനോന്റെ കാര്യവും അങ്ങനെത്തന്നെ. ഗോവയിലേക്ക് പോകുന്ന കാറിൽ ലിഫ്റ്റ് ചോദിച്ചു കേറി ജൂഡിന്റെ വിജ്ഞാനഭണ്ഡാഗാരം താങ്ങാനാവാതെ പ്രാന്തായി വഴിയിലിറങ്ങി പാഞ്ഞു രക്ഷപ്പെടുന്ന ജോർജ് കുര്യനായി അജുവർഗീസും ഉണ്ട്.നിർമ്മൽ മഹാദേവ്, ജോർജ് കാണാട്ട് എന്നിവർ ചേർന്നൊരുക്കിയ സ്ക്രിപ്റ്റ് ആണ് ജൂഡിനെ ആസ്വാദ്യമാക്കാൻ സംവിധായകന് തുണയാകുന്നത്.

നിവിൻ പോളിയ്ക്ക് കരിയറിൽ കിട്ടാവുന്നതിൽ വച്ച് മികച്ചതും വ്യത്യസ്തവുമായ ഒരു ക്യാരക്റ്റർ ആണ് ജൂഡ്. തന്റെ എല്ലാ കാരക്ടറും സ്വതസിദ്ധമായ ശൈലിയിൽ മനോഹരമാക്കുന്നു നിവിൻ ഇവിടെയും പ്രേക്ഷകരെ കൈയിൽ എടുക്കുമെന്ന്‌ നിസ്സംശയം പറയാം. കുട്ടിത്തമുള്ള കഥാപാത്രങ്ങളെ മിക്കവാറും എല്ലാ നായകനടന്മാരും ചെയ്തിട്ടുണ്ടെങ്കിലും അവർക്കൊന്നും കണ്ടിട്ടില്ലാത്ത ഒരു ചൈൽഡിഷ്നെസ്സും ഗ്രെയ്സും ആണ് ജൂഡിന്റെ ഹൈലൈറ്റുകൾ. അത് മനോഹരമാക്കാൻ നിവിന് ഒരു പകരക്കാരൻ ഉണ്ടാവുമെന്നും തോന്നുന്നില്ല. ഒരുകാലത്ത് തെന്നിന്ത്യയിലെ സൂപ്പർ നായിക ആയിരുന്ന തൃഷ കൃഷ്ണൻ ആണ് ക്രിസ്റ്റൽ എന്ന ബൈപോളാർ ഡിസീസുകാരി നായിക ആവുന്നത്. സയനോരയുടെ ഡബ്ബിംഗ് ആ കഥാപാത്രത്തെ കൂടുതൽ പെർഫെക്റ്റ് ആക്കുന്നു.തൃഷയും തന്റെ കഥാപാത്രത്തെ വളരെ മനോഹരമാക്കി. നീന കുറുപ്പ്, അജു വര്‍ഗീസ്, വിജയ് മേനോന്‍ എന്നിവരും തന്റെ കഥാപാത്രങ്ങളെ മനോഹരമാക്കുന്നതിൽ വിജയിച്ചു. ശ്യാമപ്രസാദിന്റെ കൈയൊപ്പ്‌ പതിഞ്ഞ ഈ ചിത്രം 2018 ലെ ഒരു മികച്ച ചിത്രം എന്നു പ്രേക്ഷകർ വിലയിരുത്തും എന്ന് ഉറപ്പു

കുട്ടിത്തത്തോടെ പ്രേക്ഷകരെ വീണ്ടും കൈയിലെടുത്തു നിവിൻ. ശ്യാമപ്രസാദിന്റെ കൈയൊപ്പ്‌ പതിഞ്ഞ ചിത്രം ഹേയ് ജൂഡ് റിവ്യൂ വായിക്കാം

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>