ഗൂഢാലോചന

അധികം ആരവങ്ങളോ ആർപ്പുവിളികളോ ഇല്ലാതെയാണു ഗൂഡാലോചന എന്ന സിനിമ തീയേറ്ററിലെത്തുന്നത്. ഒരു സാധാരണ പ്രേക്ഷകനെ തൃപ്തിപ്പെടുന്ന വിധത്തിലുള്ള പാട്ടും ട്രെയിലറും പ്രമോഷന്റെ ഭാഗമായി പുറത്തുവന്നിരുന്നു. ധ്യാൻ ശ്രീനിവാസൻ ആദ്യമായി രചന നിർവഹിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ തോമസ് കെ. സെബാസ്റ്റ്യനാണ്. മായാബസാർ, ജമ്നാപ്യാരി എന്നിവയാണു അദ്ദേഹത്തിന്റെ സംവിധാനത്തിൽ പിറന്ന മുൻ കാലസിനിമകൾ.

കോഴിക്കോട് നഗരത്തെ കേന്ദ്രപശ്ചാത്തലമാക്കി സൗഹൃദങ്ങളുടെ കഥയാണു ഗൂഡാലോചന സംസാരിക്കുന്നത്. അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ, ഹരീഷ് പെരുമന, ശ്രീനാഥ് ഭാസി എന്നിവരാണു പ്രധാവവേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. അലസരും, വീട്ടുകാരുടെ കാശിനു പുട്ടടിച്ചു നടക്കുകയും ചെയ്യുന്ന, ജോലിയും കൂലിയുമില്ലാത്ത നാലു ചെറുപ്പക്കാരാണു വരുൺ, അജാസ്, ജംഷീർ, പ്രകാശ് എന്നിവർ. എളുപ്പമാർഗങ്ങളിലൂടെ പണം സമ്പാദിക്കണമെന്നാണു നാൽവർ സംഘത്തിന്റെ ഒരേയൊരു ലക്ഷ്യം. അതിനായി അവർ പല വഴികളിലേയ്ക്കും പല കടമ്പകളിലേയ്ക്കും കടക്കുന്നു. എന്നാൽ അവയെല്ലാം തന്നെ കൂടുതൽ പ്രശ്നങ്ങളിലേയ്ക്ക് അവരെ ചെന്നെത്തിക്കുന്നു. അവയെല്ലാം പരിഹരിക്കാനുള്ള പാച്ചിലാണു പിന്നീടങ്ങോട്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

ഗൂഢാലോചന

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>