മന്ദാരം കാണാന്‍ താടിക്കാര്‍ക്ക് ഫ്രീ ടിക്കറ്റ് നേടാം

നവാഗതനായ വിജേഷ് വിജയ് സംവിധാനം ചെയ്യുന്ന മന്ദാരമാണ് അടുത്തതായി പുറത്തിറങ്ങാനുള്ള ആസിഫലി ചിത്രം. ആസിഫലി അഞ്ച് ഗെറ്റപ്പുകളില്‍ എത്തുന്ന ചിത്രത്തില്‍ മേഘ മാത്യൂസാണ് നായികയാകുന്നത്. കൗമാരം മുതല്‍ 32 വയസു വരെ വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ പോകുന്ന കഥാപാത്രമാണ് ആസിഫ് കൈകാര്യം ചെയ്യുന്നത്.

ഇതില്‍ നീണ്ട ഇടതൂര്‍ന്ന മുടിയും താടിയും ഉള്ള ലുക്ക് ഇതിനകം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ആസിഫിന്റെ ഈ ലുക്കിനോട് സാമ്യമുള്ള തരത്തില്‍ കട്ടിത്താടിയും മുടിയും ഉള്ളവര്‍ക്ക് ചിത്രത്തിന്റെ ടിക്കറ്റ് ഫ്രീയായി നേടാന്‍ അവസരമൊരുക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. നിങ്ങളുടെ ഫോട്ടാ mandharammovie@gmail.xom എന്ന മെയ്ല്‍ ഐഡിയിലേക്ക് അയക്കാം

മന്ദാരം കാണാന്‍ താടിക്കാര്‍ക്ക് ഫ്രീ ടിക്കറ്റ് നേടാം

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>