സംവിധായിക കല്‍പ്പന ലാജ്മി അന്തരിച്ചു.

‘രുദാലി’, ‘ദമന്‍’ തുടങ്ങിയ ശക്തമായ സ്ത്രീകേന്ദ്രീകൃത സിനിമകളിലൂടെ ബോളിവുഡ് സിനിമാ ലോകത്ത് ശ്രദ്ധേയയായ സംവിധായിക കല്‍പ്പന ലാജ്മി അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 4:30 ന് മുംബൈ കോകിലബാന്‍ ഹോസ്പിറ്റലില്‍ ആയിരുന്നു 61 വയസ്സുകാരിയായി കല്‍പ്പന ലാജ്മിയുടെ അന്ത്യം. ഏറെ നാളായി ക്യാന്‍സറുമായുള്ള പോരാട്ടത്തിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഓഷിവാരാ ക്രിമറ്റോറിയത്തില്‍ സംസ്കാരചടങ്ങുകള്‍ നടക്കും.

പാരലല്‍ സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്ന കല്‍പ്പനയുടെ അവസാനചിത്രം 2006 ല്‍ പുറത്തിറങ്ങിയ ‘ചിങ്കാരി’ ആണ്. മിഥുന്‍ ചക്രവര്‍ത്തി, സുസ്മിത സെന്‍ എന്നിവരായിരുന്നു ‘ചിങ്കാരി’യിലെ പ്രധാന താരങ്ങള്‍. ശ്യാം ബെനഗലിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയാണ് കല്‍പ്പന സിനിമയിലെത്തിയത്. പിന്നീട് ‘ഡിജെ മൂവി പയനീര്‍” എന്ന ഡോക്യുമെന്ററി ഫിലിം സംവിധാനം ചെയ്ത് സ്വതന്ത്ര സംവിധായികയായി അരങ്ങേറ്റം കുറിച്ചു.

ചിത്രകാരിയായ ലളിത ലാജ്മിയുടെ മകളും പ്രശസ്ത സംവിധായകന്‍ ഗുരു ദത്തിന്റെ മരുമകളും ആയിരുന്നു കല്‍പ്പന.

സംവിധായിക കല്‍പ്പന ലാജ്മി അന്തരിച്ചു.

| News | 0 Comments
About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>