‘കല്യാണം കഴിഞ്ഞ ഒരാളുമായി ഞാൻ ബന്ധത്തിലാണ്’,​ ഗോപി സുന്ദറുമായുള്ള അടുപ്പത്തെക്കുറിച്ച് ഗായിക അഭയ ഹിരണ്മയി

കൊച്ചി: സംഗീത സംവിധായൻ ഗോപീസുന്ദറുമായുള്ള തന്റെ അടുപ്പത്തെക്കുറിച്ച് തുറന്നുപറച്ചലുമായി ഗായിക അഭയ ഹിരണ്മയി രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം തന്റെ ബന്ധത്തെ കുറിച്ച് മനസു തുറന്നത്. കോയിക്കോട് എന്ന ഗാനം പാടി ഹിറ്റാക്കിയ താരം യാതൊരുവിധ മടിയുമില്ലാതെയാണ് തങ്ങളുടെ ജീവിതനിമിഷങ്ങൾ വിവരിക്കുന്നത്.നിരവധി വേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും തങ്ങളുടെ ഈ ബന്ധത്തെക്കുറിച്ച് തുറന്ന് പറയേണ്ടി വന്നിട്ടില്ലെന്ന് അഭയ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് ഗോപീസുന്ദറുമായുള്ള ബന്ധം അഭയ തുറന്നുപറയുന്നത്.

അഭയ ഹിരണ്മയിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

2008 മുതൽ 2019 ഞങ്ങൾ ഒരുപാട് തവണ വേദികളിൽ ഒരുമിച്ച് വന്നപ്പോൾ പോലും ഞാൻ എന്റെ ബന്ധത്തെ കുറിച്ച് തുറന്നുപറയാൻ ശ്രമിച്ചിട്ടില്ല. അതെ, കല്യാണം കഴിഞ്ഞ ഒരാളുമായി ഞാൻ ബന്ധത്തിലാണ് (നിയപരമായി കല്യാണത്തിൽ അകപ്പെട്ട ഒരാളുമായി) കഴിഞ്ഞ 8 വർഷമായി ഞങ്ങൾ ഒരുമിച്ച് ജീവിക്കുന്നു.അതെ, ഞാൻ ആരേയും മുമ്പ് വിവാഹം കഴിച്ചിട്ടില്ല. ഞങ്ങൾ തമ്മിൽ 12 വയസ്സിന്റെ വ്യത്യാസമുണ്ട്. അതെ, ശാശീരിക വലിപ്പത്തിൽ അയാൾ വലിയ ആണാണ്. അതിനുമുന്നിൽ ഞാൻ വളരെ ചെറുതും. ഞങ്ങൾ തമ്മിൽ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ട്. എന്നിരുന്നാലും സന്തോഷമായി ജീവിച്ചുപോരുന്നു. ഞങ്ങളുടേതായ നിമിഷങ്ങളിൽ ജീവിക്കുന്നു.ഇനി, മഞ്ഞചാനലുകൾക്കും പത്രക്കാർക്കും വേണമെങ്കിൽ എന്നെ കീപ്പ്, കാമുകി, എന്നോ കുലസ്ത്രീകൾക്ക് എന്നെ കുടുംബം കലക്കി എന്നോ എന്തുവേണെമെങ്കിലും വിളിക്കാം. ഞാൻ ഒാടിയോടി ക്ഷീണിച്ചു. ഇനി ഭയപ്പെടാൻ വയ്യ. വിധിയെഴുത്തിനായി എന്റെയും ഗോപീ സുന്ദറിന്റെയും പേജ് തുറന്നുവയ്ക്കുന്നു. നിങ്ങളുടെ പൊങ്കാല കാണട്ടെ അല്ളെങ്കിൽ എന്റെ ആറ്റുകാൽ പൊങ്കാല ആയിരിക്കും നല്ലത്. എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാം.

‘കല്യാണം കഴിഞ്ഞ ഒരാളുമായി ഞാൻ ബന്ധത്തിലാണ്’,​ ഗോപി സുന്ദറുമായുള്ള അടുപ്പത്തെക്കുറിച്ച് ഗായിക അഭയ ഹിരണ്മയി

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>