രജനികാന്ത് ചിത്രം  2.0യുടെ പുതിയ ടീസര്‍ കാണാം.

ലോകമെമ്ബാടുമുള്ള 10,500 സ്‌ക്രീനുകളില്‍ ഇന്ത്യ കണ്ട് ഏറ്റവും വലിയ റിലീസായി ശങ്കര്‍ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം 2.0 തിയറ്ററുകളിലെത്തി നാലു ദിവസം പിന്നിടുകയാണ്. രജനീകാന്ത്, അക്ഷയ്കുമാര്‍, എമി ജാക്‌സണ്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന് 458 സ്‌ക്രീനുകളാണ് ആദ്യ ദിനത്തില്‍ കോരളത്തില്‍ ഉണ്ടായിരുന്നത്. ഗ്രാഫിക്‌സ് വിസ്മയം എന്ന രീതിയില്‍ പ്രേക്ഷകര്‍ക്ക് തൃപ്തി നല്‍കുന്ന ചിത്രം പക്ഷേ കാമ്ബില്ലാത്ത തിരക്കഥയില്‍ നിരാശ നല്‍കുകയാണ്. ഇതിനകം വ്യത്യസ്ത പതിപ്പുകളിലായി 250 കോടിയിലധികം വ്യത്യസ്ത പതിപ്പുകളിലായി ചിത്രം കളക്റ്റ് ചെയ്ത് കഴിഞ്ഞു. അഞ്ച് ഗെറ്റപ്പുകളില്‍ രജനികാന്ത് എത്തുന്ന ചിത്രത്തിലെ ഒരു സര്‍പ്രൈസ് ഘടകമാണ് 3.0 വേര്‍ഷന്‍ മൈക്രോ റോബോട്ട് ആയി എത്തുന്ന സൂപ്പര്‍ താരം. ഈ വേഷത്തെ ഉള്‍ക്കൊള്ളുന്ന പുതിയ ടീസര്‍ കാണാം.

രജനികാന്ത് ചിത്രം 2.0യുടെ പുതിയ ടീസര്‍ കാണാം.

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>