എന്‍റെ മെഴുതിരി അത്താഴങ്ങള്‍

അനൂപ് മേനോനും മിയ ജോർജും കേന്ദ്ര കഥാപാത്രങ്ങളെ‌ അവതരിപ്പിക്കുന്ന സിനിമയാണ്‌ എന്‍റെ മെഴുകുതിരി അത്താഴങ്ങൾ. സൂരജ്‌ ടോം‌ സംവിധാനം‌ ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ അനൂപ് മേനോനാണ്. ദിലീഷ് പോത്തൻ, അലൻസിയർ, ലാൽ‌ ജോസ്, ബൈജു, വി.കെ. പ്രകാശ് തുടങ്ങിയവർ പ്രമുഖവേഷങ്ങളിൽ എത്തുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, പ്രേമവും ഭക്ഷണവും ഇഴചേർത്ത് ഒരുക്കിയിരിക്കുന്ന‌ വിഭവമാണ് എന്‍റെ മെഴുകുതിരി അത്താഴങ്ങൾ.

പാചകവിദഗ്ദ്ധനായ സഞ്ജയ് പ്രസിദ്ധമായ ഒരു ഹോട്ടലിന്‍റെ ഉടമയാണ്. മൂന്ന് വർഷം മുമ്പ് തന്‍റെ ജീവിതത്തിൽ ഉണ്ടായ പ്രേമകഥയുടെ ഫ്ലാഷ് ബാക്കി ലൂടെ സഞ്ജയ്‍‍യുടെ കഥ ആരംഭിക്കുന്നു. ഊട്ടിയിലെ തന്‍റെ കുടുംബ സുഹ്രുത്തിന്‍റെ വീട്ടിലെത്തുന്ന സഞ്ജയ് മെഴുകുതിരി ഡിസൈനർ ആയ അഞ്ജലിയെ പരിചയപ്പെടുന്നു, പ്രേമത്തിലാകുന്നു. തുടർന്ന് സംഭവിക്കുന്ന നാടകീയ വഴിത്തിരിവുകൾ, തമാശകൾ, മനോഹരമായ കാഴ്ചകൾ എന്നിവ..

അനൂപ് മേനോന്‍റെ പതിവ് പോലെ തന്നെ അനൂപ് മേനോനായി മിക്ക രംഗങ്ങളിലും അഭിനയിച്ചിരിക്കുന്നു.‌ പുതുകൾ‌ ഒന്നുമില്ല. മിയ ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചിരിക്കുന്നു. ആദ്യമധ്യാന്തം നാടകീയമായാണ് കഥയുടെ ഒഴുക്ക്. ഭക്ഷണം,വിശപ്പ്, പ്രേമം, കാമം എന്നിവയെ ബന്ധിപ്പിച്ചാണ് സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത്. തമാശ തോന്നിപ്പിക്കുന്ന രംഗങ്ങൾ അധികമില്ലെങ്കിലും കാഴ്ചക്കാരെ ചിലയിടങ്ങളിൽ രസിപ്പിക്കുന്നുണ്ട്. സംഗീതത്തിന് പ്രാധാന്യം നൽകിയാണ് സിനിമ ചിത്രികരിച്ചിരിക്കുന്നത്. എം. ജയചന്ദ്രനാണ് ചിത്രത്തിന്‍റെ ഗാനങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. പശ്ചാത്തല സംഗീതം രാഹുൽ‌ രാജ്.

മികച്ച ദൃശ്യാനുഭവം പ്രേക്ഷനിൽ സൃഷ്ടിക്കാൻ മെഴുകുതിരി അത്താഴങ്ങൾക്ക് സാധിക്കുന്നുണ്ട്. എങ്കിലും പ്രേമം മാത്രം സംസാരിക്കുന്ന, ഉയർന്ന ജീവിതരീതിക്കാരുടെ നിസാരമായ പ്രശ്നങ്ങൾ‌ ഏച്ച്കെട്ടൽ ഉളവാക്കുന്നു. ഫിലോസഫി കുത്തിനിറച്ച സ്ഥിരം അനൂപ് മേനോൻ സംഭാഷണ ശകലങ്ങളും പുട്ടിന് പീരയെന്ന പോലെ ഉടനീളമുണ്ട്. കണ്ടിരിക്കാൻ കഴിയുന്ന എല്ലാ‌ ചേരുവകളും എന്‍റെ മെഴുകുതിരി അത്താഴത്തിലുണ്ട്. കാഴ്ചക്കാരെ‌ മടുപ്പിക്കാത്ത അവതരണവും.

കാഴ്ചക്കാരെ‌ മടുപ്പിക്കാത്ത അവതരണവും തിരക്കഥയുമാണ് എൻ്റെ മെഴുകുതിരി അത്താഴത്തിന്റെ രുചിക്കൂട്ടുകൾ എന്ന് പറയാം. ബോറടിക്കാതെ കണ്ടിരിക്കാമെന്ന‌‌തിനാൽ തൃപ്തികരമായ ഒരു ആസ്വാദനം കാഴ്ചക്കാരന്‌ ലഭിക്കുന്നുണ്ട്. വ്യത്യസ്തമായ ഒരു പ്രണയസിനിമാ‌ അന്തരീക്ഷവും എന്റെ മെഴുകുതിരി അത്താഴത്തിന് അവകാശപ്പെടാം.

എന്‍റെ മെഴുതിരി അത്താഴങ്ങള്‍

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>