ദുല്‍ഖറിന്റെ സര്‍പ്രൈസ് ആര്‍ക്ക്; ആരാധകരോട് അത് ഊഹിച്ച് പറയാൻ ദുല്‍ഖര്‍

ഇന്ന് വൈകുന്നേരം തന്റെ ഫേസ്ബുക്കിലൂടെ ഒരു സിനിമയുടെ ട്രെയിലര്‍ വരുമെന്നും എന്നാല്‍ അത് തന്റെ സിനിമയുടെ ആയിരിക്കുകയില്ലെന്നും ദുല്‍ഖര്‍. ആരുടെ ചിത്രത്തിന്റെ ട്രെയിലര്‍ ആണെന്നതിന് ഒരു സൂചനയും നല്‍കിയിട്ടില്ല. മാത്രമല്ല ആരാധകരോട് അത് ഊഹിച്ച് പറയാനും ദുല്‍ഖര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. തുടര്‍ന്ന് നിരവധി ആരാധകരാണ് ഊഹപോഹങ്ങളുമായി എത്തിയിരിക്കുന്നത്.

ഇന്ന് രാവിലെയാണ് ഫേസ്ബുക്കിലൂടെ വൈകുന്നേരം പുറത്ത് വരാന്‍ പോവുന്ന സര്‍പ്രൈസിനെ കുറിച്ച് ദുല്‍ഖര്‍ പറഞ്ഞത്. ഒരു സിനിമയുടെ ട്രെയിലര്‍ ഇന്ന് വൈകുന്നേരം 6 മണിക്ക് ഷെയര്‍ ചെയ്യുന്നതിന്റെ ആകാംഷയിലാണ്. അത് ഏത് ചിത്രത്തിന്റെതാണെന്ന് ഊഹിക്കാന്‍ പറ്റുമോ എന്നും ഇത് തന്റെ അടുത്ത് റിലീസിനൊരുങ്ങുന്ന സിനിമയുടേത് അല്ലെന്നുമാണ് ദുല്‍ഖര്‍ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. ഇതോടെ ഏത് സിനിമയുടെ ട്രെയിലര്‍ ആയിരിക്കും വരുന്നതെന്ന് ആലോചിച്ച് ആരാധകരും എത്തിയിരിക്കുകയാണ്.

ദുല്‍ഖറിന്റെ പോസ്റ്റിന് താഴെ സിനിമകളുടെ പേരുകള്‍ പറഞ്ഞ് ആരാധകര്‍ എത്തിയിരിക്കുകയാണ്. ഫ്രഞ്ച് വിപ്ലവം, ഡ്രാമ, മാമാങ്കം, കുഞ്ഞാലി മരക്കാര്‍, ഒടിയന്‍, മധുരരാജ, തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍, കായംകുളം കൊച്ചുണ്ണി, ഒരു യമണ്ടന്‍ പ്രേമകഥ എന്നിങ്ങനെ ദുല്‍ഖറുമായി ബന്ധമുള്ളതും അല്ലാത്തതുമായ ഒരുപാട് സിനിമകളുടെ പേരുകളാണ് സിനിമാപ്രേമികള്‍ പറഞ്ഞ് കൊണ്ടിരിക്കുന്നത്.

തന്റെ സിനിമ അല്ലെന്ന് ദുല്‍ഖര്‍ പറഞ്ഞിരിക്കുന്നതിനാല്‍ ഒരു യമണ്ടന്‍ പ്രേമകഥ ആയിരിക്കില്ലെന്ന കാര്യത്തില്‍ ഉറപ്പാണ്. കായംകുളം കൊച്ചുണ്ണി റിലീസിനൊരുങ്ങുന്നതിനാല്‍ കൊച്ചുണ്ണിയുടെ ട്രെയിലര്‍ ആവാന്‍ സാധ്യതയില്ല. ഒടിയന്റെ ട്രെയിലര്‍ കായംകുളം കൊച്ചുണ്ണിയുടെ റിലീസിനൊപ്പം ഒക്‌ടോബര്‍ പതിനൊന്നിനാണ് റിലീസ് ചെയ്യുന്നത്. മാമാങ്കം അടുത്ത ഷെഡ്യൂള്‍ ചിത്രീകരണം തുടങ്ങിയിട്ടാവും ട്രെയിലര്‍ വരിക. അങ്ങനെ നോക്കുമ്പോള്‍ ഏത് സിനിമയായിരിക്കുമെന്ന് ആരാധകരെയും കണ്‍ഫ്യൂഷനിലാക്കിയിരിക്കുകയാണ്.

ദുല്‍ഖറിന്റെ സര്‍പ്രൈസ് ആര്‍ക്ക്; ആരാധകരോട് അത് ഊഹിച്ച് പറയാൻ ദുല്‍ഖര്‍

| News | 0 Comments
About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>