ദിലീപിനും കാവ്യക്കും  പെൺകുഞ്ഞ്

ദിലീപ്–കാവ്യ മാധവൻ ദമ്പതികൾക്ക് പെൺകുഞ്ഞ്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും കുടുംബത്തിൽ പുതിയ അതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് എല്ലാവരുമെന്നും ദിലീപിനോട് അടുത്തവൃത്തങ്ങൾ പറഞ്ഞു.

മീനാക്ഷിക്ക് കുഞ്ഞനുജത്തി വന്നുവെന്ന് ദിലീപിന്റെ സുഹൃത്തുക്കൾ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. 2016ലായിരുന്നു ദിലീപ്-കാവ്യ മാധവന്‍ വിവാഹം.

കഴിഞ്ഞ കാവ്യയുടെ പിറന്നാള്‍ ദിനത്തില്‍ ബേബി ഷവര്‍ പാര്‍ട്ടിയുടെ ഫോട്ടോ പുറത്ത് വന്നതോടെ താരദമ്പതികളായ കാവ്യയ്ക്കും ദിലീപിനും ആശംസകളുമായി ആരാധകരെത്തിയിരുന്നു. വിവാഹശേഷം പൂര്‍ണമായും അഭിനയം നിര്‍ത്തി വീട്ടുകാര്യങ്ങളില്‍ ശ്രദ്ധിക്കാനായിരുന്നു കാവ്യയുടെയും തീരുമാനം. മലയാള സിനിമയിലെ ജനപ്രിയ താരജോടികളായ ദിലീപും കാവ്യ മാധവനും ഒരുപാടു കാലത്തെ ഊഹാപോഹങ്ങൾക്കൊടുവിലാണ് വിവാഹിതരായത്.

ദിലീപിനും കാവ്യക്കും പെൺകുഞ്ഞ്

| Kerala News | 0 Comments
About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>