ആദ്യ പടത്തിന്റെ പ്രതിഫലം മുഴുവന്‍ കേരളത്തിന് നല്‍കി ധ്രുവ് വിക്രം.

തന്റെ ആദ്യ സിനിമയുടെ പ്രതിഫലം മുഴുവനായും പ്രളയം ദുരിതം വിതച്ച കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് നല്‍കിയിരിക്കുകയാണ് താരപുത്രന്‍ ധ്രുവ് വിക്രം. തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ വിക്രമിന്റെ മകനായ ധ്രുവാണ് തന്റെ ആദ്യ സിനിമയായ വര്‍മയുടെ പ്രതിഫലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കിയത്.മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് ധ്രുവ് തുക കൈമാറിയത്. തെലുങ്കില്‍ സൂപ്പര്‍ഹിറ്റായ അര്‍ജ്ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പായ വര്‍മ്മയില്‍ നായകനായാണ് ധ്രുവിന്റെ സിനിമ അരങ്ങേറ്റം.

കഴിഞ്ഞ ദിവസമാണ് ‘വര്‍മ’യുടെ ടീസര്‍ പുറത്തിറങ്ങിയത്. ബാലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ധ്രുവിന്റെ പിറന്നാള്‍ ദിനത്തില്‍ തന്നെ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് വര്‍മ ടീം.നായികയായി എത്തുന്നത് പുതുമുഖനായിക മേഘ ചൗധരിയാണ് നായികാവേഷത്തിലെത്തുന്നത്. ‘വര്‍മ’യുടെ അമ്മയായി​​ എത്തുന്നത് ഈശ്വരി റാവു ആണ്. നടി റെയ്സ വില്‍സണും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നു കൊണ്ടിരിക്കുന്നു. ഓഡിയോ റിലീസും ഉടനെയുണ്ടാകും എന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നത്.’അര്‍ജുന്‍ റെഡ്ഡി’യുടെ വിജയമാണ് ഒറ്റ രാത്രികൊണ്ട് വിജയ് ദേവരകൊണ്ടയെ സെന്‍സേഷന്‍​ താരമായി ഉയര്‍ത്തിയത്. ‘വര്‍മ’ ധ്രുവിനെ തുണയ്ക്കുമോ​​ എന്നുള്ള ആകാംക്ഷയിലാണ് വിക്രമിന്റെ ആരാധകര്‍.

ആദ്യ പടത്തിന്റെ പ്രതിഫലം മുഴുവന്‍ കേരളത്തിന് നല്‍കി ധ്രുവ് വിക്രം.

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>