നടന്‍ കുഞ്ചാക്കോ ബോബന് നേരെ വധഭീഷണി.

പ്രേക്ഷകരുടെ പ്രിയ നടൻ കുഞ്ചാക്കോ ബോബന് നേരെ യുവാവിന്റെ വധഭീഷണി. കഴിഞ്ഞ 4 ന് (ബുധനാഴ്ച ) രാത്രി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽവെച്ചായിരുന്നു സംഭവം നടന്നത്. ഇതിനെ തുടർന്ന് എറണാകുളം സ്വദേശിയായ യുവാവിനെ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയൾക്കെതിരെ വധ ശ്രമത്തിന് കേസ് എടുത്തിട്ടുണ്ട്.

സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് എറണാകുളത്ത് നിന്ന് കണ്ണൂരിലേയ്ക്ക് പോകാൻ മാവേലി എക്സ്പ്രസ് കാത്തു നിൽക്കവെയായിരുന്നു കേസിനാസ്പദമായ സംഭവം. യുവാവ് ആദ്യം താരത്തിന്റെ അടുത്ത് എത്തുകയും അസഭ്യ വർഷം നടത്തുകയായിരുന്നു. പിന്നീട് ഇയാളുടെ കയ്യിലുള്ള വാൾ ഉപയോഗിച്ച് കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. ഇയാളുടെ ശബ്ദംകേട്ട് മറ്റു യാത്രക്കാര്‍ എത്തിയപ്പോഴേക്കും ഓടി രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്ന് തീവണ്ടിയിൽ കണ്ണൂരിലെത്തിയ കുഞ്ചാക്കോ ബോബൻ പാലക്കാട് റെയില്‍വേ പോലീസ് ഡിവിഷനില്‍ ഫോണിലൂടെ പരാതിപ്പെടുകയായിരുന്നു. കണ്ണൂര്‍ റെയില്‍വേ എസ്‌ഐ സുരേന്ദ്രന്‍ കല്യാടന്‍ തളിപ്പറമ്പിലെ ഹോട്ടലില്‍ താമസിച്ചിരുന്ന നടന്‍റെ മൊഴി രേഖപ്പെടുത്തി. എറണാകുളം റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യത്തില്‍ നിന്ന് റെയില്‍വേ പോലീസ് അക്രമിയെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഇന്നലെ (ഞയാറാഴ്ച7) വൈകുന്നേരം ഇയാളെ കസ്റ്റഡിയിലെടുക്കുകകയും ചെയ്തു.

നടന്‍ കുഞ്ചാക്കോ ബോബന് നേരെ വധഭീഷണി.

| News | 0 Comments
About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>