രാഹുൽ രാജ് സംഗീതം നൽകിയ ഡാകിനിയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി.

രാഹുല്‍ റിജി നായര്‍ ഒരുക്കുന്ന ഡാകിനിയിലെ “എൻ മിഴി പൂവിൽ” എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. ഹരി നാരായണന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് രാഹുൽ രാജാണ്.ഹരിശങ്കറും, അമൃത ജയകുമാറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍, ഇന്ദ്രന്‍സ്,അജു വർഗീസ്, സൈജു കുറുപ്, ചെമ്പൻ വിനോദ്, ബാലുശ്ശേരി സരസ, ശ്രീലത ശ്രീധരന്‍, സേതു ലക്ഷമി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. സംസ്ഥാന പുരസ്കാരത്തിനര്‍ഹമായ ഒറ്റമുറി വെളിച്ചം എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് രാഹുല്‍ റിജി നായര്‍.തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സൂപ്പര്‍ഹിറ്റ് ചിത്രം സമ്മാനിച്ച ഉര്‍വശി തിയറ്റേര്‍സും ബി. രാകേഷും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

രാഹുൽ രാജ് സംഗീതം നൽകിയ ഡാകിനിയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി.

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>