ചാലക്കുടിക്കാരൻ ചങ്ങാതി

കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കി വിനയൻ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരൻ ചങ്ങാതി സെപ്റ്റംബർ 28 ന് പ്രദര്‍ശനത്തിനെത്തും. സ്റ്റേജ് ഷോകളിലൂടെ ശ്രദ്ധേയനായ രാജാമണിയാണ് സിനിമയിൽ നായകനായി എത്തുന്നത്.അല്‍ഫാ ഫിലിംസിന്റെ ബാനറില്‍ ഗ്‌ളാഡ്സ്റ്റണ്‍ യേശുദാസ് നിര്‍മിക്കുന്ന ചിത്രത്തിൽ ഹണിറോസും പുതുമുഖം നിഹാരികയുമാണ് നായികമാര്‍.

കലഭവൻ മണിയുടെ കുട്ടിക്കാലം മുതൽ മരണം വരെയുള്ള കാര്യങ്ങളാണ് ചിത്രത്തിൽ പറയുന്നത്.
തെങ്ങുകയറ്റത്തൊഴിലാളിയായിരുന്ന മണി സൂപ്പർസ്റ്റാർ പദവിയിൽ എത്തുന്നതും പിന്നീടുണ്ടാകുന്ന സംഭവ വികാസങ്ങളുമായണ് ചിത്രത്തിന്റെ പ്രമേയം. സലിംകുമാര്‍, ജനാര്‍ദനന്‍, ശിവജി ഗുരുവായൂര്‍, കോട്ടയം നസീര്‍, ധര്‍മ്മജന്‍, വിഷ്ണു, ജോജു ജോര്‍ജ്ജ്, ടിനിടോം, കൊച്ചുപ്രേമന്‍, ശ്രീകുമാര്‍, കലാഭവന്‍ സിനോജ്, ജയന്‍, രാജാസാഹിബ്, ചാലി പാലാ, സാജു കൊടിയന്‍, കെ.എസ്. പ്രസാദ്, കലാഭവന്‍ റഹ്മാന്‍, ആദിനാട് ശശി, പൊന്നമ്മബാബു എന്നിവരും പ്രധാന താരങ്ങളാണ്.

ചാലക്കുടിക്കാരൻ ചങ്ങാതി

| Movies, New Release | 0 Comments
About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>