‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ തിയേറ്ററുകളില്‍

അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ ജീവിതം ആധാരമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ ഇന്ന് തിയേറ്ററുകളില്‍ എത്തി. തികഞ്ഞ ദാരിദ്യത്തില്‍ നിന്നും സ്വപ്രയത്നം കൊണ്ട് മിമിക്രിയിലും പിന്നീടു സിനിമയിലും എത്തിയ കലാഭവന്‍ മണി തന്റെ സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെന്നിന്ത്യയിലെ തന്നെ ശ്രദ്ധേയ സാന്നിധ്യമായി മാറി. പ്രശസ്തിയുടെ ഉച്ചകോടിയില്‍ നില്‍ക്കുമ്ബോഴാണ് അപ്രതീക്ഷിതവും ദുരൂഹമായ മരണം വന്നു മണിയെ പുല്‍കുന്നത്.

മണിയ്ക്ക് ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകന്‍ വിനയന്‍ തന്നെയാണ് മണിയുടെ ജീവിതം പറയാന്‍ ക്യാമറ കൈയ്യില്‍ എടുക്കുന്നത്. സ്റ്റേജ് ഷോകളിലൂടെ ശ്രദ്ധേയനായ രാജാമണിയാണ് സിനിമയില്‍ കലാഭവന്‍ മണിയുടെ വേഷം കൈകാര്യം ചെയ്യുന്നത്.

‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ തിയേറ്ററുകളില്‍

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>