ക്യാപ്റ്റന്‍ രാജു അന്തരിച്ചു

കൊച്ചി: ചലചിത്രതാരം ക്യാപ്റ്റന്‍ രാജു അന്തരിച്ചു. കൊച്ചിയിലെ സ്വവസതിയില്‍ വച്ചാണ് അന്ത്യം. ഏറെ കാലമായി രോഗബാധിതനായിരുന്നു ഇദ്ദേഹം . ഹിന്ദി, തമിഴ്, മലയാളം, കന്നഡ, തെലുഗു ചിത്രങ്ങളില്‍ ഒട്ടനവധി വേഷങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അറുപത്തെട്ട് വയസായിരുന്നു. വില്ലനായും സ്വഭാവ നടനായും മലയാളം സിനിമകളില്‍ ഒരു കാലത്തു തിളങ്ങി നിന്ന നടൻ ആയിരുന്നു .

പത്തനംതിട്ട ജില്ലയിലെ ഓമല്ലൂർ സ്വദേശിയായ ക്യാപ്റ്റൻ രാജു റിട്ട. അദ്ധ്യാപകരായ  കെ.ജി. ഡാനിയേലിന്റെയും, അന്നമ്മയുടെയും മകനായി ജനിച്ചു. എലിസബത്ത്, സജി, സോഫി, സുധ ,ജോർജ്‌, മോഹൻ എന്നിവർ സഹോദരങ്ങളാണ്. ഓമല്ലുർ ഗവ. എൽ.പി സ്ക്കൂൾ, ഓമല്ലൂർ എൻ.എസ്.എസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവടങ്ങളിലായിരുന്നു സ്കൂൾ പഠനം. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നിന്ന് സുവോളജിയിൽ ഡിഗ്രി കരസ്ഥമാക്കി. വോളിബോൾ താരം കൂടിയായിരുന്നു ക്യാപ്റ്റൻ രാജു. ഡിഗ്രിയ്ക്ക് ശേഷമാണ് ഇന്ത്യൻ ആർമിയിൽ ചേർന്നത്. 21-മത്തെ വയസ്സിൽ ഓഫീസർ ആയതും, പിന്നീട് ക്യാപ്റ്റൻ  ആകുന്നതും. ഗ്ലൂക്കോസ് കമ്പനിയുടെ മാർക്കറ്റിംഗ് ചീഫായും പ്രവർത്തിച്ചിട്ടുണ്ട്.പ്രമീളയാണ് ഭാര്യ. രവി മകനാണ്.ആർമിയിൽ നിന്ന് റിട്ടയർ ചെയ്തതിന് ശേഷമാണ് ബോംബെയിലെ പ്രതിഭാ തിയേറ്റഴ്സിൽ ചേരുന്നത് .അവിടെ നിന്ന് സിനിമയിലേക്ക് എത്തുകയായിരുന്നു.

1981ൽ പുറത്തിറങ്ങിയ രക്തമാണ് ആദ്യ ചിത്രം . ഹിന്ദി, തമിഴ്, കന്നഡ ചിത്രങ്ങളിലും അഭിനയിച്ചു . രണ്ട് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മാസ്റ്റര്‍ പീസ് ആയിരുന്നു അവസാന ചിത്രം . അഞ്ഞൂറിലേറ ചിത്രങ്ങളില്‍ അഭിനയിച്ച ക്യാപ്റ്റന്‍ രാജു സംവിധാനം ചെയ്ത ചിത്രങ്ങളാണ് ഇതാ ഒരു സ്നേഹഗാഥ, മിസ്റ്റർ പവനായി എന്നീ ചിത്രങ്ങള്‍.

പക്ഷാഘാതത്തെ തുടര്‍ന്ന് ഏറെ നാളുകളായി കിടപ്പിലായിരുന്നു. നേരത്തെ മകന്റെ വിവാഹാവശ്യത്തിന് വേണ്ടി അമേരിക്കയിലേക്ക് പോവുന്നതിന് ഇടയില്‍ പക്ഷാഘാതം നേരിട്ടിരുന്നു, ഇതിന് ശേഷം ഇദ്ദേഹം ആരോഗ്യനില വീണ്ടെടുത്തിരുന്നു.

തിരുവല്ല ഓമല്ലൂര്‍ സ്വദേശിയാണ് ക്യാപറ്റന്‍ രാജു. വിവിധ വിഷയങ്ങളില്‍ ശക്തമായ നിലപാടെടുത്ത നടന്‍ കൂടിയായിരുന്നു ക്യാപറ്റന്‍ രാജു. ഇടക്കാലത്ത് സിനിമയില്‍ നിന്ന് മാറി നിന്ന ക്യാപറ്റന്‍ രാജു നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

ക്യാപ്റ്റന്‍ രാജു അന്തരിച്ചു

| News | 0 Comments
About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>