ബിജുമേനോന്‍ സംവൃത സുനില്‍ ചിത്രം “സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ?”

ഒരു ഇടവേളക്ക് ശേഷം സംവൃത സുനില്‍ തിരിച്ചു വരുന്നു രണ്ടാം വരവില്‍, സംവൃത ബിജു മേനോന്‍റെ നായികയാവും. വടക്കന്‍ സെല്‍ഫി സംവിധായകന്‍ ജി. പ്രജിത് സംവിധാനം ചെയ്യുന്ന ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ?’ എന്ന ചിത്രത്തിലൂടെയാണ് സംവൃത തിരിച്ചെത്തുന്നത്. വിവാഹ ശേഷം അഭിനയ ജീവിതത്തിനിടവേള കൊടുത്ത സംവൃത അടുത്തിടെ ഒരു ചാനല്‍ റിയാലിറ്റി ഷോയില്‍ വിധി കര്‍ത്താവായെത്തിയിരുന്നു.

ദിലീപ് ചിത്രം രസികനിലൂടെയായിരുന്നു സംവൃതയുടെ അഭിനയ ജീവിതത്തിനു തുടക്കം.അയാളും ഞാനും തമ്മിലിലാണ് സംവൃത ഏറ്റവും ഒടുവിലായി വേഷമിട്ടത്. പുതിയ ചിത്രത്തില്‍ ബിജു മേനോന്‍റെ ഭാര്യയായിട്ടാവും വേഷമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അവാര്‍ഡ് ജേതാവായ സജീവ് പാഴൂരിന്റെതാണ് തിരക്കഥ. ചിത്രീകരണം കോഴിക്കോട് പുരോഗമിക്കുന്നു. അനു സിതാര, അജു വര്‍ഗീസ്, അലെന്‍സിയര്‍ ലേ ലോപസ് തുടങ്ങിയവരാണ് മറ്റഭിനേതാക്കള്‍.

രമാദേവി , സന്ദീപ് സേനന്‍ , അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം : ഷഹനാദ് ജലാല്‍, ചിത്രസംയോജനം : രഞ്ജന്‍ എബ്രഹാം, സംഗീതം : ഷാന്‍ റഹമാന്‍, കലാസംവിധാനം : നിമേഷ് താനൂര്‍,വസ്ത്രാലങ്കാരം : സമീറ സനീഷ്, മേക്കപ്പ് : ഹസ്സന്‍ വണ്ടൂര്‍, പി.ആര്‍.ഒ : വാഴൂര്‍ ജോസ് – സീതാലക്ഷ്മി,നിശ്ചലഛായാഗ്രാഹണം : രോഹിത് കെ സുരേഷ്. ഫെബ്രുവരി ഒന്നാം തീയതി ഉര്‍വ്വശി തീയേറ്റേഴ്സ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കും

ബിജുമേനോന്‍ സംവൃത സുനില്‍ ചിത്രം “സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ?”

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>