ഭയാനകം

സംവി​ധാ​യ​ക​ൻ ജ​യ​രാ​ജി​ന്‍റെ ന​വ​ര​സ പ​ര​ന്പ​ര​യി​ലെ ആ​റാ​മ​ത്തെ ചി​ത്ര​മാ​യ ഭ​യാ​ന​കം തീയറ്ററുകളിൽ. ജ​യ​രാ​ജി​ന് മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള ദേ​ശീ​യ അ​വാ​ർ​ഡ് നേ​ടി​ക്കൊ​ടു​ത്ത ചി​ത്ര​മാ​ണ് ഭ​യാ​ന​കം. ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്രാ​ഹ​ക​നാ​യ നി​ഖി​ൽ എ​സ് പ്ര​വീ​ണും ദേ​ശീ​യ പു​ര​സ്കാ​ര​ത്തി​ന​ർ​ഹ​നാ​യിരുന്നു.

ത​ക​ഴി​യു​ടെ ക​യ​ർ എ​ന്ന നോ​വ​ലി​ലെ ഒ​രു ഭാ​ഗ​ത്തെ അ​വ​ലം​ബി​ച്ചാ​ണ് ഭയാനകം ഒരു​ക്കി​യി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ര​ചി​ച്ചി​രി​ക്കു​ന്ന​ത് ജ​യ​രാ​ജ് ത​ന്നെ​യാ​ണ്. ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യ പോ​സ്റ്റ്മാ​നെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ര​ണ്‍​ജി​പ​ണി​ക്ക​രാ​ണ്. ഗി​രീ​ഷ് കാ​വാ​ലം, ആ​ശാ​ ശ​ര​ത്ത്, സ​ബി​താ ജ​യ​രാ​ജ്, കു​മ​ര​കം വാ​സ​വ​ന്‍, ഹ​രി​ശ​ങ്ക​ര്‍, ബി​ലാ​സ്, വൈ​ഷ്ണ​വി വേ​ണു​ഗാ​പാ​ല്‍, ഗാ​യ​ത്രി എ​ന്നി​വ​രും ചിത്രത്തിൽ വേഷമിടുന്നു.

ആ​ർ​ട്ടി​സ്റ്റ് ന​ന്പൂ​തി​രി​യാ​ണ് സി​നി​മ​യു​ടെ ക​ലാ​സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ശ്രീ​കു​മാ​ര​ന്‍ ത​മ്പി​യും എം.കെ. അ​ര്‍​ജു​ന​നും ചേ​ര്‍​ന്ന് ഗാ​ന​ങ്ങ​ള്‍ ര​ചി​ച്ചി​രി​ക്കു​ന്നു. പ്ര​കൃ​തി പി​ക്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ല്‍ ഡോ. ​സു​രേ​ഷ്കു​മാ​ര്‍ മു​ട്ട​ത്താ​ണ് ഭയാനകം നി​ര്‍​മിച്ചത്.

ഭയാനകം

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>