ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ശേഷം അരുൺ ഗോപി ഒരുക്കുന്ന ചിത്രത്തിൽ മോഹൻലാൽ നായകൻ;നിർമ്മാണം ടോമിച്ചൻ മുളകുപാടം.

രാമലീലയിലൂടെ അരങ്ങേറിയ അരുണ്‍ ഗോപി തന്റെ രണ്ടാമത്തെ ചിത്രം പ്രണവ് മോഹന്‍ലാല്‍ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതിനു പിന്നാലെ പുതിയ ചിത്രം പ്രഖ്യാപിച്ചു. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം വന്‍ കാന്‍വാസിലാകും ഒരുങ്ങുക എന്നാണ് സൂചന. ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മാണം.

അരുണ്‍ ഗോപിയുടെ ആദ്യ രണ്ട് ചിത്രങ്ങളുടെയും നിര്‍മാണം മുളകുപാടം ഫിലിംസ് തന്നെയായിരുന്നു. മലയാളത്തിന്റെ ആദ്യ 100 കോടി ചിത്രം പുലിമുരുകനു ശേഷം ടോമിച്ചന്‍ മുളകുപാടവും മോഹന്‍ലാലും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് ടോമിച്ചന്‍ മുളകുപാടം അറിയിച്ചു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ശേഷം അരുൺ ഗോപി ഒരുക്കുന്ന ചിത്രത്തിൽ മോഹൻലാൽ നായകൻ;നിർമ്മാണം ടോമിച്ചൻ മുളകുപാടം.

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>