അങ്ങനെ ഞാനും പ്രേമിച്ചു എന്ന ചിത്രത്തിലെ അതിമനോഹരമായ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി.

പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രാജീവ് വര്‍ഗീസ് സംവിധാനം ചെയ്യുന്ന ‘അങ്ങനെ ഞാനും പ്രേമിച്ചു’ എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി.സ്റ്റോറി ടാക്കീസിന്റെ ബാനറില്‍ സൗമ്യ.ആര്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം ഒരു പ്രണയ കഥയാണ്. ജീവ ജോസഫ്, വിഷ്ണു നമ്പ്യാര്‍, ജീവന്‍, സൂര്യകാന്ത്, ശിവകാമി, സ്നേഹ, എന്നീ പുതുമുഖങ്ങളാണ് ഇതിലെ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നത്. കൂടാതെ സിദ്ധിഖ്, മേജര്‍ രവി, നീന കുറുപ്പ്, നിര്‍മല്‍ പാലാഴി, അങ്കമാലി ഫെയിം സിനോജ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍.

നാടക അക്കാദമിയില്‍ പഠിക്കുന്ന നാല് ചെറുപ്പക്കാരുടെ ഇടയിലേക്ക് ആണ്‍ക്കുട്ടിയെ പോലെയിരിക്കുന്ന ഒരു പെണ്‍കുട്ടി കടന്നുവരുന്നതും അവള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.ഹരിനാരായണും നിഷാദും ചേര്‍ന്നെഴുതിയിരിക്കുന്ന വരികള്‍ക്ക് സംഗീത സംവിധാനം ചെയ്തിരിക്കുന്നത് ഹിഷാം അബ്ദുള്‍ വഹാബാണ്. വിജയ് യേശുദാസ്, നജീം അര്‍ഷാദ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ലൈഫ് ഓഫ് ജോസൂട്ടിയുടെ ഛായാഗ്രാഹകന്‍ രവി ചന്ദ്രന്‍ തന്നെയാണ് ഈ ചിത്രത്തിന്റെയും ഛായാഗ്രാഹകന്‍.

അങ്ങനെ ഞാനും പ്രേമിച്ചു എന്ന ചിത്രത്തിലെ അതിമനോഹരമായ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി.

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>