പേരന്‍പിലെ അന്‍പേ അന്‍പിന്‍ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ കാണാം

മമ്മൂട്ടി ചിത്രം പേരന്‍പിലെ അന്‍പേ അന്‍പിന്‍ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. കാര്‍ത്തിക് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. സുമതി റാമിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് യുവന്‍ ശങ്കര്‍ രാജയാണ്.കഴിഞ്ഞ ദിവസം ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. 2 മണിക്കൂര്‍ 27 മിനുറ്റ് ദൈര്‍ഘ്യമാണ് സിനിമയ്ക്കുള്ളത്. ചിത്രം മമ്മൂട്ടിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 7ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തമിഴ് സംവിധായകന്‍ റാം ഒരുക്കുന്ന ചിത്രത്തില്‍ അമുധന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടിയെത്തുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് റാമിന്റെ നാലാമത്തെ ചിത്രമായ പേരന്‍പ് രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്ബേ ചിത്രീകരണം ആരംഭിച്ചതാണ്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കിയത്. തേനി ഈശ്വര്‍ ക്യാമറയും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിച്ചു. സമുദ്രക്കനി, ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍, സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

തങ്ക മീങ്കല്‍ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ സാധന ഈ ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം തുല്യ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ഈ ചിത്രം കണ്ട ഒരുപാട് തമിഴ് സെലിബ്രിറ്റികള്‍ ചിത്രത്തെ കുറിച്ചും മമ്മൂട്ടിയുടെ പ്രകടനത്തെ കുറിച്ചും ഗംഭീര അഭിപ്രായം ആണ് പറഞ്ഞത്. പി സി ശ്രീറാം, സിദ്ധാര്‍ഥ്, സൂരി തുടങ്ങിയവര്‍ ഒക്കെ ഈ ചിത്രത്തെ കുറിച്ച്‌ ട്വിറ്റര്‍ വഴി പോസ്റ്റ് ചെയ്തിരുന്നു. തമിഴിലും മലയാളത്തിലുമായാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്.

പേരന്‍പിലെ അന്‍പേ അന്‍പിന്‍ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ കാണാം

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>