അല്‍ഫോണ്‍സ് പുത്രന്റെ തമിഴ് ചിത്രം തുടങ്ങുന്നു, പുതുമുഖങ്ങള്‍ക്ക് അവസരം.

പ്രേമം എന്ന വന്‍ ഹിറ്റിനു ശേഷം നീണ്ട ഇടവേളയെടുത്ത അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം ഉടന്‍ തുടങ്ങും. നൃത്തവും സംഗീതവുമായി ബന്ധപ്പെട്ട പ്രമേയമായിരിക്കും കൈകാര്യം ചെയ്യുക എന്നാണ് സൂചന. ചിത്രത്തിലേക്ക് പുതുമുഖങ്ങളെ ക്ഷണിച്ചിട്ടുണ്ട്. തമിഴ് അറിയുന്നവര്‍ക്കായിരിക്കും മുന്‍ഗണന.

നേരത്തേ തന്റെ ചിത്രത്തിന് പാടാനറിയുന്ന ഒരു നായികയെ ആവശ്യമുണ്ടെന്ന് കാണിച്ച്‌ അല്‍ഫോണ്‍സ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. കാളിദാസ് ജയറാമിനെ നായകനാക്കി അല്‍ഫോണ്‍സ് തമിഴില്‍ ചിത്രം പ്രഖ്യാപിച്ചിട്ടുണ്ട്. ആ ചിത്രത്തിലേക്ക് തന്നെയാണോ പുതുമുഖങ്ങളെ തേടുന്നതെന്ന് വ്യക്തമല്ല.

അല്‍ഫോണ്‍സ് പുത്രന്റെ തമിഴ് ചിത്രം തുടങ്ങുന്നു, പുതുമുഖങ്ങള്‍ക്ക് അവസരം.

| News | 0 Comments
About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>