പൃഥ്വിരാജ് ഫാന്‍സിനോട് ‘ലേലു അല്ലു’ പറഞ്ഞ് ഐശ്വര്യ ലക്ഷ്മി.


2012ലാണ് സംഭവം. അന്ന് ഐശ്വര്യ ലക്ഷ്മി എന്ന പെണ്‍കുട്ടി സിനിമയില്‍ വന്നിട്ടില്ല. കൂട്ടുകാരികളുമായി ഫേസ്ബുക്കില്‍ ‘ഫാനിസം’ കാണിച്ചു നടക്കുന്ന സമയം. ‘ഔറംഗസേബ്’ എന്ന ഹിന്ദി ചിത്രം റിലീസ് ആയ സമയം. അതിലെ നായകന്മാരായ അര്‍ജ്ജുന്‍ കപൂര്‍, പൃഥ്വിരാജ് എന്നിവര്‍ ഒന്നിച്ചു നില്‍ക്കുന്ന ചിത്രത്തിന് കീഴില്‍ അന്നത്തെ ഐശ്വര്യ ഇട്ട ഒരു കമന്റ്‌ ആണ് ഇന്നത്തെ മാപ്പ് പറച്ചിലിന് പിന്നില്‍.

“ഇഷക്സാദെ നായകന് (അര്‍ജ്ജുന്‍ കപൂര്‍) ഉമ്മ” എന്നാണ് ഐശ്വര്യ ഫേസ്ബുക്കില്‍ കുറിച്ചത്. അതിനു താഴെ കൂട്ടുകാരികളുമായി നടത്തിയ സംഭാഷണത്തില്‍ ഇങ്ങനെയും കൂടി പറഞ്ഞു.”ഇടി കൊണ്ട് ‘ഡാമേജ്’ ആയ അവസ്ഥയിലാണ് ഈ ചിത്രത്തില്‍ രാജപ്പന്‍. എന്റെ നായകനെ നോക്കൂ, എത്ര ഹോട്ടാണ് എപ്പോഴും”. ഇതാണ് പൃഥ്വിരാജ് ഫാന്‍സിനെ ചൊടിപ്പിച്ചിരിക്കുന്നത് എന്ന് മനോരമ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഫാനിസം തലയ്ക്കു പിടിച്ച സമയത്ത് ഇട്ട ഒരു കമെന്റ് ആണ് എന്നും ഇന്നത് വായിക്കുമ്ബോള്‍ ലജ്ജയും നാണക്കേടും തോന്നുന്നുണ്ട് എന്നും കുറിച്ച്‌ കൊണ്ട് ഐശ്വര്യ ലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ ‘ലേലു അല്ലു’ പറഞ്ഞെത്തി.

മുന്‍പൊരു സമയത്ത് ഫാനിസം കൂടി പോയി കൂട്ടുകാര്‍ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ ചിലവഴിച്ച സമയങ്ങളില്‍ ഇട്ട ഒരു കമന്റ് ആണ് അത്. ഇന്നത് വായിക്കുമ്ബോള്‍ എനിക്ക് തന്നെ ലജ്ജയും നാണക്കേടും തോന്നുന്നുണ്ട്. 6 വര്‍ഷം മുന്‍പ് ഫാനിസത്തിന്റെ പേരില്‍ മാത്രം ചെയ്തൊരു കമന്റിന്റെ പേരില്‍ നിങ്ങള്‍ എന്നെ വെറുക്കരുത്. ഞാനും രാജു ചേട്ടന്റെ ഒരു ആരാധികയാണ്. തീര്‍ത്തും അറിയാതെ സംഭവിച്ചൊരു തെറ്റ് നിങ്ങളില്‍ ദേഷ്യമോ വിഷമമോ വരുത്തിയിട്ടുണ്ടെങ്കില്‍ ഞാന്‍ മനസ്സ് കൊണ്ട് ക്ഷമ ചോദിക്കുന്നു”, ഐശ്വര്യ ലക്ഷ്മി പറഞ്ഞു.”അപ്പോഴത്തെ തെറ്റ് മനസ്സിലാക്കി ഇപ്പോള്‍ ഇങ്ങനെ ഒരു പോസ്റ്റ് ഇടാന്‍ തോന്നിയത് ഒരുപാട് നന്ദി”, പൃഥ്വിരാജ് ഫാന്‍സും ഫേസ്ബുക്കില്‍ ഐശ്വര്യയുടെ കുറിപ്പിന് താഴെ പ്രതികരിക്കുന്നുണ്ട്.ഐശ്വര്യയുടെ ഏറ്റവും പുതിയ ചിത്രമായ ‘വരത്തന്‍’ തിയേറ്ററുകളില്‍ നല്ല പ്രതികരണം നേടി മുന്നേറുകയാണ്. അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദ് ഫാസില്‍ ആണ് നായകന്‍.

പൃഥ്വിരാജ് ഫാന്‍സിനോട് ‘ലേലു അല്ലു’ പറഞ്ഞ് ഐശ്വര്യ ലക്ഷ്മി.

| News | 0 Comments
About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>