ആഭാസം

സുരാജ് വെഞ്ഞാറമൂട്, റിമ കല്ലിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജൂബിത് നമ്രടത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആഭാസം.

ബംഗളൂരുവിലെ ഡെമോക്രസി ട്രാവല്‍സിലെ ബസുകളെ ചുറ്റിപ്പറ്റിയാണ് ആഭാസത്തിന്‍റെ കഥ മുന്നോട്ടുപോകുന്നത്. ഗാന്ധി, മാര്‍ക്‌സ്, അംബേദ്കര്‍, ഗോഡ്‌സേ, ജിന്ന എന്നീ മഹദ്‌വ്യക്തികളുടെ പേരിനാല്‍ അറിയപ്പെടുന്ന ഈ ബസുകള്‍ പ്രതീകങ്ങളാണ്. അങ്ങനെയുള്ള അഞ്ച് ബസുകളില്‍ ഗാന്ധി എന്നു പേരുള്ള ബസില്‍ യാത്ര ചെയ്യുന്നവരുടെ കഥയാണ് ആഭാസത്തില്‍ പ്രാധാന്യം നല്‍കി ദൃശ്യവല്‍ക്കരിക്കുന്നത്. ആ ബസിലെ ഡ്രൈവറായി അലന്‍സിയറും കിളിയായി സൂരാജ് വെഞ്ഞാറമൂടും യാത്രക്കാരിയായി റിമാ കല്ലിങ്കലും അഭിനയിക്കുന്നു. ഇവർക്കൊപ്പം നാസര്‍, മാമുക്കോയ, സുജിത് ശങ്കര്‍, ഇന്ദ്രന്‍സ്, നിര്‍മല്‍ പാലാഴി, അനില്‍ നെടുമങ്ങാട്, ദിവ്യാ ഗോപിനാഥ്, ശീതള്‍ ശ്യാം, അഭിജ, ജിലു ജോസഫ് എന്നിവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

ഷാജി സുരേന്ദ്രനാഥിന്‍റെ വരികള്‍ക്ക് ഊരാളി ബാൻഡ് സംഗീതസംവിധാനം നിര്‍വഹിക്കുന്നു. കളക്ടീവ് ഫേസ് വണ്‍, സ്പയര്‍ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ രാജീവ് രവി, സഞ്ജു ഉണ്ണിത്താന്‍ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

ആഭാസം

| Movies, Now Running | 0 Comments
About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>