ആനക്കള്ളനിലെ ബിജുമേനോന്‍ ആലപിച്ച ഗാനം പുറത്ത് വിട്ടു.

പടയോട്ടത്തിനു ശേഷം ബിജു മേനോന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം ആനക്കള്ളനില്‍ ബിജു മേനോന്‍ ആലപിച്ച ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.നിന്നെയൊന്ന് കാണാനായി എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. ഹരിനാരായണന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് നാദിര്‍ഷയാണ്.

പഞ്ചവര്‍ണതത്തയ്ക്ക് ശേഷം സപ്തതരംഗ് സിനിമാസാണ് നിര്‍മ്മിക്കുന്ന ചിത്രം സുരേഷ് ദിവാകറാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ് കൃഷ്ണയാണ്.സിദ്ധിഖ്, സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, അനുശ്രീ, കനിഹ, ഷംന കാസിം എന്നിങ്ങനെ വന്‍ താരനിര തന്നെ ആനകള്ളനില്‍ അണിനിരക്കുന്നുണ്ട്. ഈ മാസം പൂജ റിലീസ് ആയാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.

ആനക്കള്ളനിലെ ബിജുമേനോന്‍ ആലപിച്ച ഗാനം പുറത്ത് വിട്ടു.

| Music | 0 Comments
About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>