ആദി

ഒടുവിൽ ഒരു താരപുത്രൻ കൂടി മലയാള സിനിമയിലേക്ക്.ജിത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ ആദി തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ആദി അനൗൺസ്‌ ചെയ്‌തപ്പോൾ മുതൽ വരുന്ന ഓരോ വാര്‍ത്തകളും ആരാധകര്‍ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചിരുന്നത്. ഫാന്‍സ് ഷോ അടക്കമാണ് സിനിമ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. കേരളത്തില്‍ മാത്രം 300 തിയറ്ററുകളിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്. മുന്‍വിധിയും അമിത പ്രതീക്ഷകളും കൊടുക്കാതെ സിനിമ കാണാന്‍ വരുന്നവര്‍ക്ക് ആസ്വദിക്കാന്‍ പറ്റുന്ന സിനിമയാണെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നത്.

മോഹന്‍ലാല്‍ പാടി അഭിനയിച്ച മിഴിയോരം എന്ന ഗാനം പാടിയാണ് ആദിയുടെ എൻട്രി.മ്യൂസിക് ഡറക്ടറാകാന്‍ കൊതിക്കുന്ന ആദിത്യന്റെ കഥയാണ് ചിത്രം പറയുന്നത്.ആദിക്ക് അതിനായി അച്ഛൻ 2 വർഷത്തെ സമയമാണ് കൊടുത്തിരിക്കുന്നത്.ഈ രണ്ടുവർഷത്തിനുള്ളിൽ മ്യൂസിക് ഡയറക്ടറാകാൻ സാധിക്കില്ലേ അച്ഛൻ പറയുന്ന ഏതേലും ജോലി ചെയ്തു ജീവിക്കണം.അത് കൊണ്ട് ആദി അവസരങ്ങൾക്കായി അലയുകയാണ്.അങ്ങനെയിരിക്കെ ഒരിക്കൽ തന്റെ സുഹൃത്ത്‌ വഴി ആദിക്ക് ബാംഗ്ലൂർ ഉള്ള ഫോക്സ് ക്ലബ് എന്ന ഒരു ഹോട്ടലിൽ പെർഫോം ചെയ്യാൻ ഒരു അവസരം കിട്ടുന്നത്.
അവിടെ കൂടുതലും സിനിമ താരങ്ങളും ടെക്നീഷ്യൻസും വരുമെന്നും അവർക്ക് തന്റെ പാട്ട് ഇഷ്ടപെട്ടാൽ അത് വഴി സിനിമയിൽ സംഗീത സംവിധായകനാകണം എന്ന തന്റെ മോഹം സഫലമാകും എന്ന ഉദ്ദേശം കൂടി ഇതിന് പിന്നിലുണ്ട്.അവിടെ വച്ച് ഒരു ക്ലബ്ബിലെ പ്രോഗ്രാമിനിടെ ഒരു പഴയ സുഹൃത്തിനെ കാണുന്ന ആദിയുടെ ജീവിതത്തിൽ ഒരു പ്രശ്നം സംഭവിക്കുന്നു. ആ പ്രശ്നത്തിൽ നിന്ന് ആദി രക്ഷപെടാൻ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ ആധാരം.

ചിത്രത്തിൽ ഏറ്റവും എടുത്തു പറയേണ്ടത് പ്രണവിന്റെ പാർക്കർ അഭ്യാസമാണ്.പാർക്കർ സീൻസ് നല്ല രീതിയിൽ തന്നെ വന്നിട്ടുണ്ട്. പ്രണവ് അതി മനോഹരമായി എക്സിക്യൂട് ചെയ്തിട്ടുണ്ട് അത്.ആദ്യ നായകസിനിമയുടെ പതർച്ച ഒന്നുമില്ലാതെ ആദിത്യൻ എന്ന ടൈറ്റിൽ കഥാപാത്രം മനോഹരമാക്കിയ പ്രണവിനാണ് ആദ്യത്തെ കൈയടി. തുടക്കകാരന്‍റെ കുഴപ്പങ്ങൾ ഒന്നുമില്ലാതെ തന്നെ സിനിമയെ മുന്നോട്ട് കൊണ്ടു പോകാൻ പ്രണവിന്റെ കഥാപാത്രത്തിന് സാധിച്ചു.

അതോടൊപ്പം മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളും മികച്ചു നിന്നു.ആദിത്യന്റെ അച്ഛനും അമ്മയുമായി വേഷമിട്ടത് സിദ്ദിഖും ലെനയുമാണ്.അതോടൊപ്പം ഷറഫുദീൻ,സിജു വിൽസൻ,കൃഷ്ണ ശങ്കർ, മേഘനാഥൻ, ജഗപതി ബാബു, നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ച അനുശ്രീ,അഥിതി രവി തുടങ്ങിയവരും മികച്ചു നിന്നു.സിനിമയില്‍ അതിഥി താരമായി മോഹന്‍ലാല്‍ എത്തുമ്‌ബോള്‍ ചിത്രത്തിന്റെ വിപണന സാധ്യതയും പുതിയ തലത്തിലെത്തുന്നു.ഒരു റസ്റ്റോറന്റിലെ രംഗത്തിലാണ് മോഹന്‍ലാലും പ്രണവും ഒരുമിച്ചെത്തുന്നത്.

സതീഷ് കുറുപ്പ് ഒരുപാട് കൈയടികൾ അർഹിക്കുന്നു. പ്രത്യേകിച്ച് ചടുലമായ രംഗങ്ങളും ഓൺ ദി റോൾ ചെയ്‌സിങ് രംഗങ്ങളും ചിത്രീകരിച്ച രീതി ഒക്കെ നന്നായി തോന്നി.ജിത്തു സിനിമകളിലെ സ്ഥിരം സംഗീത സംവിധായകനായ അനിൽ ജോൺസൺ തന്നെയാണ് ആദിയിലും സംഗീതം കൈകാര്യം ചെയ്യുന്നത്. മികച്ച ഗാനങ്ങളും അതിലേറെ മികച്ച പശ്ചാത്തല സംഗീതവും ചിത്രത്തിന് ഊർജം നൽകി.ആയൂബ് ഖാന്റെ എഡിറ്റിംഗും മികച്ചു നിന്നു.

ത്രില്ലർ സിനിമകളിൽ കഴിവ് പ്രകടിപ്പിച്ചിട്ടുള്ള ജിത്തു ഒരുക്കിയ ആദി ഭേദപ്പെട്ട ഒരു ത്രില്ലറാണെന്ന് പറയാം.ആദ്യ ചിത്രം എന്ന നിലയിൽ പ്രണവും മികച്ചു നിന്നു.പ്രത്യേകിച്ചും പാർക്കർ രംഗങ്ങളിൽ.

ആദി

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>