രജനികാന്ത് ചിത്രം 2.0നെതിരെ സെന്‍സര്‍ ബോര്‍ഡിന് പരാതി; ആശങ്കയോടെ ആരാധകര്‍.

ലോകമെമ്ബാടും പ്രദര്‍ശനത്തിനെത്താന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ രജനികാന്ത് ചിത്രം 2.0നെതിരെ മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റര്‍മാരുടെ സംഘടനയായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഒഎഐ) രംഗത്ത്. മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ ജീവന് ഭീഷണിയാണെന്നാണ് ചിത്രം പ്രചരിപ്പിക്കുന്നെന്ന് ആരോപിച്ച്‌ സിഒഎഐ നിര്‍മ്മാതക്കള്‍ക്കെതിരെ സെന്‍‌സര്‍ ബോര്‍ഡിനും പ്രക്ഷേപണ മന്ത്രാലയത്തിനും പരാതി നല്‍കി.

ചിത്രം അശാസ്ത്രീയത പ്രചരിപ്പിക്കുന്നു. ചിത്രം മൊബൈല്‍ ഫോണുകളും മൊബൈല്‍ ടവറുകളും പ്രകൃതിക്കും മനുഷ്യനും മൃഗങ്ങള്‍ക്കും ഒരുപോലെ ഭീഷണിയാണെന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നുവെന്നും സിഒഎഐ ആരോപിച്ചു. ചിത്രത്തിന്റെ ടീസറും ട്രെയിലറും പ്രൊമോഷണല്‍ വീഡിയോകളും ഉടനടി നിരോധിക്കണമെന്നും പരാതിയില്‍ പറയുന്നു. പരാതിയില്‍ വാദം കേള്‍ക്കുന്നത് വരെ ചിത്രത്തിന്റെ റിലീസ് തടയണമെന്നും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. 

ചിത്രത്തിന്റെ റിലീസിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇത്തരത്തിലൊരു പ്രതിസന്ധി നേരിടേണ്ടി വന്നിരിക്കുന്നത്. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ്ങ് ചൊവാഴ്ച ആരംഭിച്ചു. മികച്ച പ്രതികരണമാണ് ടിക്കറ്റ് വില്‍പനയിലുണ്ടായിരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ലോകത്താകമാനം 10,000 ത്തോളം തിയേറ്ററുകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്.

എന്തിരന്‍റെ വിജയത്തിന് ശേഷം ശങ്കര്‍-രജനീകാന്ത് കൂട്ടുക്കെട്ട് വീണ്ടും എത്തുമ്ബോള്‍ സാങ്കേതിക തികവിന്‍റെ പൂര്‍ണത പ്രേക്ഷകര്‍ക്ക് കാണാനാകുമെന്നാണ് ചിത്രത്തിന്‍റെ അണിയറക്കാര്‍ അവകാശപ്പെടുന്നത്. ഇതിനിടെ ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തിയിരുന്നു. രജനീകാന്തിന്‍റെ നായികയായി എമി ജാക്സണാണ് 2.0യില്‍ എത്തുന്നത്.

രജനികാന്ത് ചിത്രം 2.0നെതിരെ സെന്‍സര്‍ ബോര്‍ഡിന് പരാതി; ആശങ്കയോടെ ആരാധകര്‍.

| News | 0 Comments
About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>